പയ്യോളി ജെസിബിയിൽ സൂക്ഷിച്ച പണം കവർന്ന് ഡ്രൈവർ മുങ്ങി; നഷ്ടപെട്ടത് അഞ്ച് ലക്ഷം രൂപ – വീഡിയോ

news image
Oct 3, 2022, 10:21 am GMT+0000 payyolionline.in

പയ്യോളി: ജെസിബിയില്‍ സൂക്ഷിച്ച പണവുമായി ജെസിബി ഡ്രൈവര്‍ മുങ്ങി. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ദേശീയപാതയില്‍ രണ്ടാം ഗേറ്റിന് സമീപം എം.സാന്‍ഡ്  വിപണനം നടത്തുന്ന കീഴരിയൂര്‍ മീത്തലെ കാരയില്‍ നാസറിന്റെ അഞ്ച് ലക്ഷം രൂപയാണ് കവര്‍ന്നത്. സംഭവുമായി ബന്ധപ്പെട്ട് ജെസിബി ഡ്രൈവര്‍  ആസാം സ്വദേശി മുക്സിദുല്‍ ഇസ്ലാമിനായി തിരച്ചില്‍ ഊര്‍ജിതമാക്കി.

 

 

രാവിലെ അഞ്ചരയോടെ കീഴരിയൂരില്‍ നിന്ന് ജെസീബി ഡ്രൈവര്‍ മുക്സിദുലുമായാണ് നാസര്‍ പയ്യോളിയിലെ എം സാന്‍ഡ് യാര്‍ഡില്‍ ജോലിക്കെത്തിയത്. ഇതിനിടയില്‍ പുതിയ ജെസിബി വാങ്ങാനായി കൊണ്ട് വന്ന പണം ജെസിബിയില്‍ സൂക്ഷിച്ച ശേഷം തിരിച്ചു പോവുകയായിരുന്നു. തിരക്കിനിടയില്‍ ഉടമ നാസറിനോട് പണം സൂക്ഷിച്ച കാര്യം മറന്ന് പോവുകയായിരുന്നുവത്രെ. പിന്നീട് ഏഴരയോടെ തിരിച്ച് എത്തിയപ്പോഴേക്കും ഓപ്പറേറ്ററെയും പണവും കാണാതാവുകയായിരുന്നു. പിന്നീട് ഇയാളെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ തൃശൂരില്‍ താന്‍ ഉണ്ടെന്നും കൈവശമുള്ള പണം നല്‍കാമെന്ന് ഉടമ നാസറിനോട് പറഞ്ഞെങ്കിലും നാസര്‍ തൃശൂരില്‍ എത്തിയ ശേഷം ഡ്രൈവറുടെ ഫോണ്‍ ഓഫ് ആയ നിലയിലായിരുന്നു. സ്ഥിരം ഡ്രൈവര്‍ക്ക് പകരക്കാരനായി പത്ത് ദിവസം മുന്‍പാണ് പ്രതി ആസാം സ്വദേശി മുക്സിദുല്‍ ജോലിക്കെത്തിയത്. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പയ്യോളി പോലീസ് ഇന്‍സ്പെക്ടര്‍ കെസി സുഭാഷ് ബാബു അറിയിച്ചു.

പോലീസ് അന്വേഷിക്കുന്ന പ്രതി മുക്സിദുല്‍ ഇസ്ലാം

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe