പയ്യോളി സീനിയര്‍ ചേമ്പറിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു: ഇ.കെ.അരവിന്ദന്‍ പ്രസിഡന്‍റ്, എം. ഷൈജു സെക്രട്ടറി

news image
Mar 23, 2023, 11:06 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി സീനിയര്‍ ചേമ്പറിന്റെ ഈ വര്‍ഷത്തെ ഭാരവാഹികള്‍ ചുമതലയേറ്റു. പ്രെസിഡെന്‍റായി ഇ.കെ. അരവിന്ദന്‍മാസ്റ്ററൂം സെക്രട്ടറിയായി എം. ഷൈജുവും തിരഞ്ഞെടുക്കപ്പെട്ടു. അനില്‍ ധനലക്ഷ്മിയാണ് ഖജാന്‍ജി.

പയ്യോളി ലയണ്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ സോണ്‍ വൈസ് പ്രസിഡന്‍റ് കെ.പി.ടി ജലീല്‍ മുഖ്യാതിഥിയായിരുന്നു. 2022 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്ട്ട്  എം. ഫൈസല്‍ അവതരിപ്പിച്ചു. പുതിയ അംഗങ്ങള്‍ക്കുള്ള സത്യവാചകം സെക്രട്ടറി ജനറല്‍ രാജേഷ് വൈഭവ്  ചൊല്ലിക്കൊടുത്തു. സ്ഥാനാരോഹണ ചടങ്ങിന് എംപി ജിതേഷ് സ്വാഗതവും എം ഷൈജു നന്ദിയും രേഖപ്പെടുത്തി.

ഇ.കെ.അരവിന്ദന്‍ പ്രസിഡന്‍റ്, എം. ഷൈജു സെക്രട്ടറി

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe