പ്രഥമ സ്നേഹ ഹസ്തം പുരസ്കാരം ടി ഖാലിദിന്

news image
Mar 7, 2024, 4:35 am GMT+0000 payyolionline.in

പയ്യോളി:  തിക്കോടി കൂട്ടായ്മ ഏർപ്പെടുത്തിയ സ്നേഹ ഹസ്തം പ്രഥമ പുരസ്കാരം പ്രശസ്ത പത്രപ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ ടി.ഖാലിദിന് ലഭിച്ചു. മൂന്നര പതിറ്റാണ്ടിലധികം കാലമായി വിവിധ മാധ്യമങ്ങളിൽ റിപ്പോർട്ടറായും ജനപ്രതിനിധിയായും പ്രവർത്തിച്ച ഖാലിദ് ഇപ്പോൾ സുപ്രഭാതത്തിൻ്റെ പയ്യോളി ലേഖകനാണ്.

ചന്ദ്രശേഖരൻ തിക്കോടി,ഡോ.സോമൻ കടലൂർ,ബഷീർ തിക്കോടി എന്നിവരടങ്ങിയ കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. 10,001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഏപ്രിൽ അവസാനത്തിൽ തിക്കോടിയിൽ നടക്കുന്ന സാംസ്കാരിക സദസിൽ വെച്ചു സമർപ്പിക്കുന്നതാണ്.

 

തിക്കോടിയിലെയും പരിസര പ്രദേശങ്ങളിലെയും സാമൂഹ്യ സാംസ്കാരിക മേഖലകളിലെ നിറ സാന്നിധ്യമാണ് ടി.ഖാലിദ് .നാടിൻ്റെ നാനാവിധമായ വിഷയങ്ങളിൽ ഇടപെടുകയും  യാതൊരു മടിയും കൂടാതെ ഇറങ്ങി വരുന്ന ഒന്നും ആഗ്രഹിക്കാത്ത അപൂർവ്വം പൊതു പ്രവർത്തകരിൽ ഒരാളാണ് ടി.ഖാലിദെന്നും സ്നേഹ ഹസ്തം ഭാരവാഹികളായ അബു കോട്ടയിൽ,പി.എം ബാബു ഹാജി,പി.എം മൊയ്തു ഹാജി,ഒ.ടി ലത്തീഫ്,പി.വി അസ്സു ഗുരുക്കൾ എന്നിവർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe