പരിചയഭാവം നടിച്ച്​ മൊബൈൽ ഫോൺ തട്ടിയെടുത്ത തിരുവനന്തപുരം പേ​രൂ​ർ​ക്കടയില്‍ ​ സ്ത്രീ അറസ്റ്റിൽ

news image
Aug 19, 2023, 8:09 am GMT+0000 payyolionline.in

പേ​രൂ​ർ​ക്ക​ട: പ​രി​ച​യ​ഭാ​വം ന​ടി​ച്ച് വീ​ട്ടി​ലെ​ത്തി​യ​ശേ​ഷം ഫോ​ൺ ചെ​യ്യാ​നെ​ന്ന വ്യാ​ജേ​ന മൊ​ബൈ​ൽ ഫോ​ൺ കൈ​ക്ക​ലാ​ക്കി മു​ങ്ങി​യ സ്ത്രീ​യെ പേ​രൂ​ർ​ക്ക​ട പൊ​ലീ​സ് സൈ​ബ​ർ സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ പി​ടി​കൂ​ടി.

വി​ള​പ്പി​ൽ​ശാ​ല കാ​ക്കാ​മു​ക​ൾ കാ​വും​പു​റം ഹൗ​സി​ങ്​ ബോ​ർ​ഡ് കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന ല​ത​യാ​ണ്​ (44) പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക​വ​ടി​യാ​ർ പൈ​പ്പി​ൻ​മൂ​ട്​ കെ.​ജി.​ആ​ർ.​എ 135 -എ ​മൈ​ന ഭ​വ​നി​ൽ സി​ന്ധു​വി​ന്റെ മ​ക​ൾ ല​ക്ഷ്മി​യു​ടെ ഐ ​ഫോ​ൺ 13 സ്മാ​ർ​ട്ട് ഫോ​ണാ​ണ് ക​വ​ർ​ന്ന​ത്. സി​ന്ധു​വു​മാ​യി പ​രി​ച​യ​മു​ണ്ടെ​ന്ന വ്യാ​ജേ​ന​യാ​ണ് പ്ര​തി ല​ക്ഷ്മി​യെ സ​മീ​പി​ച്ച​ത്. ത​നി​ക്ക് അ​ത്യാ​വ​ശ്യ​മാ​യി ഫോ​ൺ ചെ​യ്യാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞ്​ ഇ​വ​ർ ഫോ​ൺ കൈ​ക്ക​ലാ​ക്കി. തു​ട​ർ​ന്ന് ഫോ​ൺ ചെ​യ്യു​ന്ന​താ​യി ഭാ​വി​ച്ച് വീ​ട്ടി​ൽ​നി​ന്ന് പു​റ​ത്തേ​ക്കി​റ​ങ്ങി ന​ട​ക്കു​ക​യാ​യി​രു​ന്നു. അ​ൽ​പം അ​ക​ലെ​യാ​യ​പ്പോ​ൾ ഇ​വ​ർ ഫോ​ണു​മാ​യി ഓ​ടി​മ​റ​ഞ്ഞു. പ​രാ​തി​യെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കാ​വും​പു​റം ഭാ​ഗ​ത്തു​നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ​ക്കെ​തി​രേ മ​ല​യി​ൻ​കീ​ഴ്, വി​ള​പ്പി​ൽ​ശാ​ല സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി അ​ടി​പി​ടി കേ​സു​ക​ളു​ണ്ട്.

മോ​ഷ​ണ​മു​ത​ലും സിം ​കാ​ർ​ഡും ഉ​ൾ​പ്പെ​ടെ പൊ​ലീ​സ് ക​ണ്ടെ​ത്തി. പേ​രൂ​ർ​ക്ക​ട സി.​ഐ വി. ​സൈ​ജു​നാ​ഥ്, എ​സ്.​ഐ വൈ​ശാ​ഖ് കൃ​ഷ്ണ​ൻ, എ.​എ​സ്.​ഐ സ​ന്ധ്യ, സി.​പി.​ഒ​മാ​രാ​യ പ്ര​ശാ​ന്ത്, അ​നി​ൽ​കു​മാ​ർ, ആ​ദ​ർ​ശ്, ഷം​ല, സി​ന്ധു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe