പള്ളിക്കര ഗെലാർഡിയ പബ്ലിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം 

news image
Aug 15, 2023, 2:58 pm GMT+0000 payyolionline.in

പയ്യോളി: പള്ളിക്കര ഗെലാർഡിയ പബ്ലിക് സ്കൂളിൽ സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പയ്യോളി സബ് ഇൻസ്‌പെക്ടർ പ്രകാശൻ പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ച ആഘോഷ പരിപാടികളിൽ രക്ഷിതാക്കൾക്കുള്ള ക്വിസ് മത്സരവും വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.


വിദ്യാർഥികളും, രക്ഷിതാക്കളും, അധ്യാപകരും, സ്കൂൾ മാനേജ്‌മെന്റ് അംഗങ്ങളും, ജീവനക്കാരും കൂടാതെ  ടീച്ചേഴ്സ് അക്കാദമിയിലെ വിദ്യാർത്ഥിനികളും അണി ചേർന്ന സ്വാതന്ത്ര്യദിന ഘോഷയാത്ര ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്നു നടന്ന പൊതുയോഗത്തിന് റിയാസ് വി വി അധ്യക്ഷത വഹിച്ചു. ഒ.കെ ഫൈസൽ സ്വാഗതഭാഷണം നടത്തി. അസൈനാർ വിദ്യാർത്ഥികൾക്കായി സന്ദേശം കൈമാറി. പ്രിൻസിപ്പൽ ശംസീന, ബൽക്കീസ്, റിയാസ് ദാരിമി സുനിത, രമ, ശാരിക, നീതു, ഷബ്‌ന, രൂപകല, ഫസീല ഷഹന , അഞ്ജന തുടങ്ങിയ അധ്യാപകരുടെ നേതൃത്വത്തിൽ പരിപാടി ശംഭീരമാക്കി. അതോടൊപ്പം നമ്മുടെ പി ടി എ
മെമ്പർമാരും ഡ്രൈവർമാരുടെയും നിസ്വാർത്ഥ സേവനം പരിപാടിക്ക് മാറ്റ് കൂട്ടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe