പാചക വാതക വിലവര്‍ദ്ധവിനെതിരെ കൊയിലാണ്ടിയിൽ പിഡിപിയുടെ പ്രതിഷേധ പ്രകടനം

news image
Mar 2, 2023, 3:22 pm GMT+0000 payyolionline.in

കൊയിലാണ്ടി:  പി ഡി പി കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പാചക വാതക വിലവര്‍ദ്ധന വിനെതിരെ കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
സാധാരണ ജനങ്ങളുടെ ജീവിതം കൂടുതൽ ദുരിതത്തിലേക്ക് തള്ളി വിടുന്ന വില വർദ്ധനവ് ഉടൻ പിൻവലിക്കണമെന്ന് പ്രതിഷേധം ഉദ്‌ഘാടനം ചെയ്ത് കൊണ്ട് സെക്രട്ടറിയേറ്റ് മെമ്പർ റസൽ ആവശ്യപ്പെട്ടു.

ചടങ്ങിൽ ജില്ലാ സെക്രട്ടറി റസാഖ്, മണ്ഡലം സെക്രട്ടറി ഹംസ, ഫൈസൽ കെ ടി വി,  ഇസ്മായിൽ, ആഷിക്,
അഷ്‌റഫ് പി സി എഫ്,  സാദിഖ്, സിദ്ദീഖ്, ബഷീർ പി സി എഫ്,  കാലിദ്, ആലിക്കോയ, അഷ്‌റഫ്
തുടങ്ങിയവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe