കൊയിലാണ്ടി: അടിക്കാടിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടു കൂടിയാണ് അത്തോളി പഞ്ചായത്തിലെ ഉള്ളിയേരി എം ഡി ഐ ടി എൻജിനീയറിങ് കോളേജിന് സമീപമുള്ള പാലോറ മലയിൽ ഏതാണ്ട് 6 ഏക്കറോളം സ്ഥലത്തെ കുറ്റിക്കാടുകകൾക്കും അക്കെഷ്യ മരങ്ങൾക്കും തീ പിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും വെള്ളവും ഫയർ ബീറ്ററും ഉപയോഗിച്ചു തീ പൂർണമായും കെടുത്തി.
സ്റ്റേഷൻ ഓഫീസർ മുരളീധരൻ സി കെയുടെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മജീദ് എം, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജാഹിർ എം, ഹേമന്ത് ബി, ഇർഷാദ് ടി കെ, സുജിത്ത് വി, ഹോം ഗാർഡമാരായ ഓംപ്രകാശ് എം ബാലൻ എന്നിവർ ദൗത്യത്തിൽ പങ്കെടുത്തു.