പിഷാരികാവ് കാളിയാട്ട മഹോത്സവം ; മാങ്ങയും വെള്ളവും വിതരണം നാളെ

news image
Mar 30, 2023, 1:07 pm GMT+0000 payyolionline.in

കൊയിലാണ്ടി: പിഷാരികാവ് കാളിയാട്ട മഹോത്സവം കാണാനെത്തുന്നവർക്ക് ദാഹമകറ്റാൻ മാങ്ങയും വെള്ളവും വിതരണം നാളെ. കാളിയാട്ട ദിവസം വൈകുന്നേരമാണ് ഇതിൻ്റെ വിതരണം തയ്യാറാക്കുന്ന നിന് പിന്നിൽ വൻ ഒരുക്കങ്ങളാണ് . മൂടാടി പാലക്കുളങ്ങരയിലെ മണ്ണാടി തറവാട്ടു കരായിരുന്നു ഇതിൻ്റെ വിതരണക്കാർ

എന്നാൽ അവർ നിർത്തിയതോടെ കേളപ്പജി വായനശാലയുടെ നേതൃത്വത്തിൽ വിതരണം നടത്തി. പിന്നീട് പാലൊളി തറവാട്ടുകാരുടെ ബന്ധത്തിൽപ്പെട്ട  ചന്തുക്കുട്ടി എന്ന ആൾ ഏറ്റടുത്തു. ഇദ്ദേഹത്തിൻ്റെ മരണത്തോടെ ഇപ്പോൾ മകൻ രഞ്ജിത്ത് മാസ്റ്ററുടെ നേതൃത്വത്തിലാണ് ഒരു പ്രദേശത്തിൻ്റെ കൂട്ടാഴ്മയിൽ ഇത് തയ്യാറക്കുന്നത്.

പ്രദേശത്ത് നിന്നു തന്നെ മാങ്ങ ശേഖരിച്ചും പുറത്ത് നിന്ന് ശേഖരിച്ചും തലെ ദിവസം തന്നെ മാങ്ങ മുറിക്കാൻ തുടങ്ങും നിരവധി നാട്ടുകാരുടെ സഹായത്തോടെയാണ് മാങ്ങ മുറിക്കുന്നത്.തുടർന്ന് ബക്കറ്റിലാക്കി വെക്കുകയാണ് പതിവ്. 100 കിൻ്റലോളം മാങ്ങയാണ് ഇതിനായി ഉപയോഗിക്കുന്നത്. കാളിയാട്ട പറമ്പിലെ കിണറിനു സമീപം വെച്ചാണ് ഇത് വിതരണം ചെയ്യുക. നിരവധി ഭക്തജനങ്ങൾ ഇത് കഴിക്കാനായി എത്തിച്ചേരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe