‘പുലിയെ കണ്ടു,; പന്തിരിക്കരയിൽ ജാഗ്രതാ നിര്‍ദേശം

news image
Mar 19, 2024, 2:48 pm GMT+0000 payyolionline.in

പേരാമ്പ്ര: പേരാമ്പ്ര പന്തിരിക്കരയില്‍ പുലിയെ കണ്ടതായി വീട്ടമ്മ. ഒറ്റക്കണ്ടം റോഡില്‍ ചെമ്പോനടുക്കണ്ടി ബാലന്റെ ഭാര്യയാണ് പുലിയെ കണ്ടതായി വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നരയോടെയാണ് പുലിയെ കണ്ടതെന്ന് ഇവര്‍ പറയുന്നു. ഉടന്‍ വീടിനകത്ത് കയറി വാതിലടക്കുകയായിരുന്നു.

തുടര്‍ന്ന് സമീപവാസികളെ വിവരം ഫോണിലൂടെ അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ വനം, പോലീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്തമായി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. ജനങ്ങളോട് ജാഗ്രത പുലര്‍ത്തണമെന്നും തനിച്ച് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും പെരുവണ്ണാമൂഴി പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe