പെരുവട്ടൂർ ചാലോറ ധർമ്മശാസ്താ കുട്ടിച്ചാത്തൻ ക്ഷേത്ര തിറ മഹോൽസവത്തിന് കൊടിയേറി

news image
Mar 21, 2024, 3:40 pm GMT+0000 payyolionline.in

കൊയിലാണ്ടി: പെരുവട്ടൂർ ചാലോറ ധർമ്മശാസ്താ കുട്ടിച്ചാത്തൻ ക്ഷേത്രം തിറ മഹോൽസവത്തിന്  മേൽശാന്തി ചാലോറ ഇല്ലത്ത് പുരുഷോത്തമൻ നമ്പൂതിരിയുടെയും ക്ഷേത്രം തന്ത്രി ത്യന്തരത്നം അണ്ടലാടി മനക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ കാർമികത്വത്തിൽ കൊടിയേറി.

 

ഉത്സവത്തോടനുബന്ധിച്ച് മെഗാ തിരുവാതിരയും, പ്രാദേശിക കലാകാരൻമാരുടെ വിവിധ പരിപാടികളും അരങ്ങേറി. 22 ന് വൈകീട്ട് 7 മണി സർപ്പബലിയും, സർപ്പപൂജയും, രാത്രി 8.30 ന് നാടകം ഊഴം, 23 ന് ഉച്ചക്ക് അന്നദാനം, വൈകു.. 4.30 ന് പൂക്കുട്ടിച്ചാത്തൻ തിറ, രാത്രി .8 മണിക്ക്. കരുവാളമ്മ തിറ, 9.30 ചാമുണ്ഡി ഭഗവതി നട്ടത്തിറ 10 മണിക്ക് പരദേവത നട്ടത്തിറ, 2 മണിക്ക് ചാമുണ്ഡി ഭഗവതി ഭൈരവൻ തിറ, 4 മണിക്ക് കനലാട്ടം, 5 മണിക്ക് വേട്ടക്കൊരുമകൻ തിറ, 6 മണി താനിയാടൻ  തിറ എന്നീ തിറകൾ ഉണ്ടാവും .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe