‘പെൻഷൻ പരിഷ്കരണ കുടിശ്ശിക അനുവദിക്കുക’; കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ധർണാസമരം നടത്തി

news image
Feb 1, 2023, 10:36 am GMT+0000 payyolionline.in

പയ്യോളി : പെൻഷൻ പരിഷ്കരണ കുടിശ്ശിക , ക്ഷാമാശ്വാസ കുടിശ്ശിക ഇവ ഉടൻ അനുവദിക്കുക എന്ന ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി പയ്യോളി സബ് ട്രഷറിക്കു മുന്നിൽ ധർണാസമരംനടത്തി.

 

 

പയ്യോളി നഗരസഭാ ചെയർമാൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം ചെയ്തു. കെ.പി.എസ്.ടി.എ. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ മുഖ്യപ്രഭാഷണം നടത്തി. ടി.കെ. കൃഷ്ണൻ അധ്യക്ഷം വഹിച്ചു. കെ.പി സി സി. അംഗം മഠത്തിൽ നാണു മാസ്റ്റർ, ജില്ലാ ജോ.സെക്രട്ടറി വാഴയിൽ ശിവദാസൻ , പി.മുത്തു കൃഷ്ണൻ , മഠത്തിൽ രാജീവൻ , എ.കെ. മുകുന്ദൻ മാസ്റ്റർ, ബാലൻ ഒതയോത്ത് , കരിപ്പാല ചന്ദ്രൻ , നന്ദകുമാരൻ മാസ്റ്റർ, എന്നിവർ സംസാരിച്ചു. കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ് കെ.സുധാകരൻ സ്വാഗതവും ഒ.ടി. ശ്രീനിവാസൻ നന്ദിയും പറഞ്ഞു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe