പേരാമ്പ്ര: മാർക്കറ്റിൽ കച്ചവടം ചെയ്യുന്ന തൊഴിലാളികളെ മാറാരോഗത്തിലേക്ക് തള്ളിവിടുന്ന കൊതുക് വളർത്ത് കേന്ദ്രമായിമാറിയ ഡ്രൈനേജ് സംവിധാനം പുനർ നിർമ്മിക്കുക, മത്സ്യമാർക്കറ്റിലെ ശോചനീയാവസ്ഥ പരിഹരിക്കുക, കുടിവെള്ള, ശൗച്യാലയ സൗകര്യം ഒരുക്കുക, മത്സ്യം വാങ്ങാൻ വരുന്നവർക്ക് വഴി ഒരുക്കുക, പുറത്ത് മത്സ്യ കച്ചവടത്തിന് ലൈസൻസ് കൊടുക്കുന്നത് അവസാനിപ്പിക്കുക, തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് ഏർപ്പെടുത്തുക,
എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മത്സ്യവിതരണ അനുബന്ധ തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു) പേരാമ്പ്ര ടൗൺ കമ്മറ്റിയുടെ നേതൃത്വത്തിൽ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. മത്സ്യവിതരണ അനുബന്ധ തൊഴിലാളി യൂനിയൻ(എസ്. ടി.യു)സംസ്ഥാന പ്രസിഡണ്ട് എം.കെ.സി. കുട്ട്യാലി
അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി
സാഹിർ പാലക്കൽ മുഖ്യ പ്രഭാഷണം നടത്തി,
കെ.ടി.കുഞ്ഞമ്മത് സ്വാഗതവും, കക്കാട്ട് റാഫി നന്ദിയും പറഞ്ഞു.
ഇ. ഷാഹി, ടി.പി മുഹമ്മദ്, കെ.പി റസാഖ്, ടി.കെ. നഹാസ്, എം.കെ.ഇബ്രാഹിം, ചന്ദ്രൻ കല്ലൂർ, പി.കെ. റഹീം, സി.സി അമ്മദ്, കോമത്ത് കുഞ്ഞിമൊയ്തി, കെ.സവാദ്, മുബീസ് ചാലിൽ, എൻ. എം.യൂസഫ്, കൂത്താളി ഷാജി എന്നിവര്‍ പ്രസംഗിച്ചു.
ഇ.കെ. സലാം, കെ മനാഫ്, പി.വി സലാം, സി.കെനൗഫൽ, എം.കെ കൂട്ട്യാലി, സി.സി മജീദ്, പി.എം ബഷീർ എന്നിവര്‍
നേതൃത്വം നൽകി.