പ്രതിപക്ഷ നേതാവിന്റെ പേരിൽ കേസെടുത്ത സംഭവം; കൊയിലാണ്ടിയിൽ യുഡിഎഫിന്റ പ്രതിഷേധ പ്രകടനം

news image
Dec 27, 2023, 2:04 pm GMT+0000 payyolionline.in

കൊയിലാണ്ടി: സെക്രട്ടറിയേറ്റിനു മുമ്പിൽ യൂത്ത് കോൺഗ്രസ് സമരം ഉദ്ഘാടനം ചെയ്ത  പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പേരിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത സർക്കാറിന്റെ ജനാധിപത്യ വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന യുഡിഎഫ് നേതൃത്വത്തിന്റെ ആഹ്വാനപ്രകാരം യു ഡി എഫ് കമ്മിറ്റി കൊയിലാണ്ടി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

മഠത്തിൽ നാണു മാസ്റ്റർ, പി രത്നവല്ലി, മഠത്തിൽ അബ്ദുറഹിമാൻ , വി പി ഭാസ്കരൻ , രാജേഷ് കീഴരിയൂർ, മുരളി തോറോത്ത്, അൻവർ ഇയ്യഞ്ചേരി , കെ പി വിനോദ്കുമാർ ,രജീഷ് വെങ്ങളത്ത് കണ്ടി, തൻഹീർ കൊല്ലം , വി പി പ്രമോദ് , ടി അഷ്റഫ് , മനോജ് പയറ്റുവളപ്പിൽ , സുനിൽ വിയ്യൂർ, എ എം ഹംസ, ടി വി ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe