പയ്യോളി ഒപ്പം റെസിഡന്റ്‌സ് അസോസിയേഷൻ ഏഴാം വാർഷികം ആഘോഷിച്ചു

news image
Dec 27, 2023, 2:21 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളി ഒപ്പം റെസിഡന്റ്‌സ് അസോസിയേഷൻ ഏഴാം വാർഷിക ആഘോഷം വിവിധ കലാ പരിപാടികളോടെ  ക്രിസ്മസ് ദിനത്തിൽ നടത്തി. മുനിസിപ്പൽ ചെയ്ർമാൻ വി. കെ. അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ നടന്ന ദേശീയ സ്കൂൾ ഗെയിംസിൽ ഷോട്ട്പുട്ട് സബ് ജൂനിയർ വിഭാഗത്തിൽ വെങ്കല മെഡൽ കരസ്ഥമാക്കിയ പയ്യോളിയുടെ അഭിമാനം നാഷണൽ ചാമ്പ്യൻ അഭിനയ സന്തോഷിനെ ചടങ്ങിൽ ആദരിച്ചു.

കോഴിക്കോട് ജില്ലാ ജൂനിയർ ബോഡി ബിൽഡിംഗ്‌ ചാമ്പ്യൻ യാസീൻ മുബാറക്കിനെയും ചടങ്ങിൽ ആദരിച്ചു.യുവ ഗായകരായ  ആദിത്യൻ കോട്ടയംപുറം,  സാവൻ, അമയാ ഷാജ്, 2022-23 വർഷം ഒപ്പം പരിധിയിൽ എസ് എസ് എൽ സി ക്ക്‌ ഉന്നത വിജയം കരസ്‌തമാക്കിയ ശ്രീകേഷ് എന്നിവരെയും ചടങ്ങിൽ അഭിനന്ദനന്ദിച്ചു. ഒപ്പം പ്രസിഡന്റ്  മുസ്തഫ എം അദ്യക്ഷത വഹിച്ചു. സെക്രട്ടറി വിമൽ പ്രസാദ് സ്വാഗതവും, ട്രഷർ അമാനുള്ള നന്ദിയും പറഞ്ഞു. വാർഷികാഘോഷത്തിന്റെ ഭാഗമായി നിരവധി കലാപരിപാടികളും നടന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe