‘ബം​ഗാളിലെ സർക്കാർ വീഴുമെന്ന് പറഞ്ഞ അമിത് ഷാ രാജി വെക്കണം’; മമത ബാനർജി

news image
Apr 17, 2023, 2:57 pm GMT+0000 payyolionline.in

ലഖ്നൗ:  ഉത്തർപ്രദേശിൽ ഏറ്റുമുട്ടൽ കൊലകൾ സാധാരണമായിരിക്കുന്നു എന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇതിനെതിരെ യുപിയിലെ ജനങ്ങൾ പ്രതിഷേധിക്കണം. ബംഗാളിൽ എന്തെങ്കിലും സംഭവിച്ചാൽ കേന്ദ്ര ഏജൻസിയെ അയക്കുന്ന ബിജെപി യുപിയിൽ ഒന്നും ചെയ്യുന്നില്ലെന്നും മമത. ഇത് ഇരട്ടത്താപ്പ് ആണെന്നും കുറ്റപ്പെടുത്തൽ. ഇരട്ട എൻജിൻ സർക്കാരിന് ഇരട്ട നിലപാട് എന്ന് പരിഹാസം.

ബംഗാളിലെ സർക്കാർ വീഴുമെന്ന് പറഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ രാജിവെക്കണം. ഇന്ത്യയെ സംരക്ഷിക്കുന്നതിന് പകരം ആഭ്യന്തരമന്ത്രി ബംഗാളിലെ സർക്കാരിനെ വീഴ്ത്താൻ നോക്കുന്നുവെന്നും മമത കുറ്റപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe