കൊയിലാണ്ടി ചലച്ചിത്ര കൂട്ടായ്മയായ ക്യൂഎഫ്എഫ്കെയുടെ ഇൻ്റർനാഷണൽ ഷോർട്ട് ഫിലീം ഫെസ്റ്റിവലിൻ്റെ ഫലം പ്രഖ്യാപിച്ചു ;ഏഴ് വിഭാഗങ്ങളിലായി 175 ഓളം പുരസ്കാരങ്ങൾ

news image
Apr 17, 2023, 3:15 pm GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടി ഫിലീം ഫാക്ടറി കോഴിക്കോട്(ക്യൂഎഫ്എഫ്കെ )നടത്തിയ രണ്ടാമത് ഷോർട്ട് ഫിലീം ഫെസ്റ്റിവൽ ഫലം പ്രഖ്യാപിച്ചു. ഏഴ് വിഭാഗങ്ങളിലായി 175 ഓളം പുരസ്കാരങ്ങളാണുള്ളത്. യു ട്യൂബ് ചാനൽ വഴിയായിരുന്നു ഫലപ്രഖ്യാപനം. സംവിധായകരായ ഹരികുമാർ, ബിപിൻ പ്രഭാകർ, നടനും സംവിധായകനുമായ മുഹമ്മദ് മുസ്തഫ, എഡിറ്റർ രതിൻ രാധാകൃഷ്ണൻ, ക്യമറാമാൻ പ്രശാന്ത് പ്രണവം, നടനും എഴുത്തുകാരനുമായ സുശീൽ കുമാർ തിരുവങ്ങാട്, സംഗീതഞ്ജൻ പ്രേംകുമാർ വടകര, ഗാനരചയിതാക്കളായ പ്രേമദാസ് ഇരുവള്ളൂർ, നിതീഷ് നടേരി, പോസ്റ്റർ ഡിസൈനർ മനു ഡാവഞ്ചി എന്നിവരായിരുന്നു ഫെസ്റ്റിവെല്ലിൻ്റെ ജ്യൂറി. എല്ലാ വിഭാഗങ്ങളിലേയും 175 ഓളം പുരസ്കാരങ്ങൾ ഏപ്രിൽ 30ന് കൊയിലാണ്ടി ടൗൺ ഹാളിൽ വെച്ച് നൽകുന്ന ചടങ്ങ് പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ ഉദ്ഘാടനം ചെയ്യും.

മികച്ച ഡോക്യുമെൻററി
ഇരുൾ വീണ വെള്ളിത്തിര
മികച്ച ഷോർട്ട് ഫിലീം (ലോങ്ങ്) ചീരു
മികച്ച ഷോർട്ട് ഫിലീം (ഷോർട്ട് ) ശീലം
മികച്ച മ്യൂസിക്കൽ വീഡിയോ കളം
മികച്ച കുട്ടികളുടെ ചിത്രം കൊതിയൻ
മികച്ച പ്രവാസി ചിത്രം
ആഷ്
മികച്ച ഡിവോഷണൽ വൈഭവം എന്നിവ തിരഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe