ബാലുശ്ശേരിയിൽ വീട്ടുമുറ്റത്തെ കഞ്ചാവ് കൃഷി: പ്രതിയെ വെറുതെ വിട്ടു

news image
Jan 6, 2025, 1:06 pm GMT+0000 payyolionline.in

വടകര: വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ കേസിൽ പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. ബാലുശ്ശേരി പനായി ആശാരിക്കൽ പറമ്പിൽ വെങ്ങളാ० കണ്ടി അബ്ദുൾ അസീസിനെ(46) യാണ് വടകര നാർക്കോട്ടിക്ക് സ്പെഷ്യൽ കോടതി ജഡ്ജി വി.ജി.ബിജു വിട്ടയച്ചത്.

2017 ജൂണിൽ ബാലുശ്ശേരി എക്സൈസ് ഇൻസ്പെക്ടരു० സ०ഘവു० അബ്ദുൾ അസീസിന്റെ വീട്ടുമുറ്റത്തു നിന്നു० നട്ടു വളർത്തിയ മൂന്ന് കഞ്ചാവു ചെടികൾ പിഴുതെടുത്തു എന്നാണ് കേസ്. പ്രതിക്കെതിരെയുള്ള കുറ്റ० തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി കോടതി വിധിയിൽ പറയുന്നു. പ്രതിക്കു വേണ്ടി അഡ്വ.പി.പി.സുനിൽ കുമാർ ഹാജരായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe