ബി ടി എം ഹയർ സെക്കന്ററി സ്കൂളിൽ എസ് എസ് എൽ സിക്ക്  ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

news image
Jun 27, 2023, 7:31 am GMT+0000 payyolionline.in

തുറയൂർ: ബി ടി എം ഹയർ സെക്കന്ററി സ്കൂളിൽ എസ് എസ് എൽ സിക്ക്  ഉന്നത വിജയം ലഭിച്ച വിദ്യാർത്ഥികളെ അനുമോദിക്കലും എഡ്യൂകയർ ഉദ്ഘാടനവും പേരാമ്പ്ര എം എൽ എ. ടി പി രാമകൃഷ്ണൻ നിർവഹിച്ചു. ചടങ്ങിൽ പി ടി എ പ്രസിഡന്റ് യൂ സി വാഹിദ് മാസ്റ്റർ അധ്യക്ഷം വഹിച്ചു. തുറയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സി കെ ഗിരീഷ് മുഖ്യാഥിതിയായി.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ മെമ്പർ വിപി ദുൽഖിഫിൽ, കെ എം രാമകൃഷ്ണൻ, അഷ്‌റഫ്‌ ഇരിങ്ങത്ത്, സന്ധ്യ പി ദാസ്, ജയ. എം.ഷോബിദ് ആർ പി. എന്നിവർ ആശംസകൾ അർപ്പിച്ചു. എഡ്യൂക്കേർ കോർഡിനേറ്റർ സി എ നൗഷാദ് ഈ വർഷത്തെ എഡ്യൂക്കേർ പദ്ധതി വിശദീകരിച്ചു . ഹിഷാം അരീക്കോട് വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ്സ്‌ നടത്തി. ചടങ്ങിൽ പി കെ സുചിത്ര സ്വാഗതവും സി കെ ജസ്‌ല നന്ദിയും പറഞ്ഞു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe