ഡോ.വി വേണു ചീഫ് സെക്രട്ടറി, ഷെയ്ഖ് ദർവേഷ് സാഹിബ് ഡിജിപി

news image
Jun 27, 2023, 6:57 am GMT+0000 payyolionline.in

തിരുവനന്തപുരം> പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വി വേണുവിനേയും ഡിജിപിയായി ഷെയ്ഖ് ദർവേഷ് സാഹിബിനേയും നിയമിക്കുവാൻ ഇന്നുചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.ജൂൺ മാസം 30 നാണ് ചീഫ് സെക്രട്ടറി വി പി ജോയിയും സംസ്ഥാന പൊലിസ് മേധാവി അനിൽകാന്തും വിരമിക്കുന്നത്.

 

നിലവിൽ ആഭ്യന്തരം, വിജിലൻസ്, പരിസ്ഥിതി  എന്നിവയുടെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഡോ. വി വേണു.1990 ഐഎസ് ബാച്ച് ഓഫീസറാണ്.  അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനാണ് ഭാര്യ.കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർഥിയായിരിക്കെ കലാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. അഭിനേതാവും എഴുത്തുകാരനുമാണ്.

കേന്ദ്ര തൊഴിൽ മന്ത്രാലയത്തിൽ ഉദ്യോഗസ്ഥനായിരുന്ന  വാസുദേവപണിക്കരുടേയും കോഴിക്കോട് മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗം പ്രൊഫസർ ഡോ. പി ടി രാജമ്മയുടേയും മകനാണ്.

പാല സബ്‌കലക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1993 ഇൽ മൂവാറ്റുപുഴ സബ്‌കലക്ടറായി. സെക്രട്ടറി (എക്സൈസ് ) ബോർഡ് ഓഫ് റെവെന്യൂ, ഡയറക്ടർ ഡിപാർട്ട്മെന്റ് ഓഫ് എം‌പ്ലോയ്മെന്റ് & റ്റ്രെയിനിങ്, എം.ഡി ബേക്കൽ റിസോർട്ട് ഡെവെലൊപ്മെന്റ് കോർപ്പൊറേഷൻ കണ്ണൂർ ജില്ല കളക്ടർ, വിനോദസഞ്ചാര വകുപ്പ് ഡയറക്ടർ, വിനോദസഞ്ചാര വകുപ്പ് സെക്രട്ടറി,സ്പെഷ്യൽ ഓഫീസ്സർ എൻ ആർ ഐ സെല്ല് നോർക , സാംസ്കാരിക വകുപ്പ് സെക്രട്ടറി, എന്നിങ്ങനെ നിരവധി തസ്തികകളിൽ സേവനമനുഷ്ഠിച്ചു. കേന്ദ്രടൂറിസം വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായും എക്സൈസ്സ് കമ്മീഷണറായും സേവൻ അനുഷ്ഠിച്ചു.  റീബിൽഡ് കേരളയിൽ ചീഫ് എക്സിക്ക്യൂട്ടിവ് ഓഫീസ്സറായും സേവനമനുഷ്ഠിച്ചു. ശേഷം പ്ലാനിങ് & എക്കണോമിക്ക്സ് അഫ്ഫെയറിന്റെ അഡീഷനൽ ചീഫ് സെക്രെട്ടറിയായും സ്റ്റേറ്റ് പ്ലാനിങ ബോർഡിന്റെ മെംബെർ സെക്രട്ടറിയായും പ്രവർത്തിച്ചു. മക്കൾ: കല്യാണി ശാരദ, ആർട്ടിസ്റ്റ് ശബരി വേണു

1990 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് നിലവില്‍ ഫയര്‍ ആന്‍റ് റെസ്ക്യൂ വിഭാഗം ഡയറക്ടര്‍ ജനറലാണ്.കേരള കേഡറില്‍ എഎസ്പിയായി നെടുമങ്ങാട് സര്‍വ്വീസ് ആരംഭിച്ച അദ്ദേഹം വയനാട്, കാസര്‍ഗോഡ്, കണ്ണൂര്‍, പാലക്കാട്, റെയില്‍വേസ്, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്.പിയായും എം.എസ്.പി, കെ.എ.പി രണ്ടാം ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ കമാണ്ടന്‍റ് ആയും പ്രവര്‍ത്തിച്ചു. ഗവര്‍ണറുടെ എ ഡിസിയായും ഐക്യരാഷ്ട്ര സഭയുടെ മിഷന്‍റെ ഭാഗമായി കൊസോവയിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. എസ് പി റാങ്കില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും ജോലി നോക്കി.അമേരിക്കയില്‍ നിന്ന് ഉള്‍പ്പെടെ നിരവധി പരിശീലനം നേടിയിട്ടുണ്ട്.

 

എഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചശേഷം പോലീസ് ആസ്ഥാനം, വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ഉത്തരമേഖല, ക്രമസമാധാനം എന്നീ വിഭാഗങ്ങളിലും കേരള പോലീസ് അക്കാഡമി ഡയറക്ടര്‍, ജയില്‍ മേധാവി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.കൃഷിശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം തുടര്‍ന്ന് അഗ്രോണമിയില്‍ ഡോക്ടറേറ്റും ഫിനാന്‍സില്‍ എംബിഎയും നേടി.ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ നാഷണല്‍ പോലീസ് അക്കാഡമിയില്‍ അസിസ്റ്റന്‍റ് ഡയറക്ടറും ഡെപ്യൂട്ടി ഡയറക്ടറുമായിരുന്നു. എസ്.ബി.സി.ഐ.ഡി, പോലീസ് ആസ്ഥാനം, തിരുവനന്തപുരം റെയ്ഞ്ച്, തൃശൂര്‍ റെയ്ഞ്ച്, ആംഡ് പോലീസ് ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ ഐ.ജി ആയിരുന്നു. അഡീഷണല്‍ എക്സൈസ് കമ്മീഷണറായും കേരള പോലീസ് അക്കാഡമി ഡയറക്ടറായും പ്രവര്‍ത്തിച്ചു.

വിശിഷ്ടസേവനത്തിന് 2016 ല്‍ രാഷ്ട്രപതിയുടെ പോലീസ് മെഡലും സ്തുത്യര്‍ഹസേവനത്തിന് 2007 ല്‍ ഇന്ത്യന്‍ പോലീസ് മെഡലും ലഭിച്ചു. അതി ഉത്കൃഷ്ടസേവാ പഥക്, യുണൈറ്റഡ് നേഷന്‍സ് പീസ് കീപ്പിങ് മെഡല്‍ എന്നിവ നേടിയിട്ടുണ്ട്ആന്ധ്രാപ്രദേശ് സ്വദേശിയാണ്ഷെയ്ഖ് ഫരീദാ ഫാത്തിമയാണ് ഭാര്യ. ഡോ.അയിഷാ ആലിയ, ഫറാസ് മുഹമ്മദ് എന്നിവരാണ് മക്കള്‍. മരുമകന്‍ മുഹമ്മദ് ഇഫ്ത്തേക്കര്‍.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe