കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറി എന്‍ ബിജീഷിനെ അറസ്റ്റ് ചെയ്തതിൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി. ബൈക്ക് യാത്രക്കാരനു നേരെ അപകടകരമായ രീതിയില്‍ ബസ് ഓടിച്ച ബ്രീസ് ബസ് ഡ്രൈവർക്കെതിരെ പ്രതിഷേധം നടന്നിരുന്നു. ഇതിൻ്റെ ഭാഗമായാണ് ബിജീഷിനെ അറസ്റ്റ് ചെയ്തത്.
പ്രതിഷേധ യോഗം ഡി വൈ എഫ് ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് എൽ ജി ലിജീഷ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ ബി.പി.ബബീഷ് സംസാരിച്ചു. ബ്ലോക്ക് ട്രഷറര്‍ പി.വി അനുഷ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് കെ കെ സതിഷ് ബാബു അധ്യക്ഷനായി. പ്രകടനത്തിന് റിബിന് കൃഷ്ണ, ദിനൂപ്, ബിജോയ്, ടി.കെ.പ്രദീപന് നേതൃത്വം നല്കി.