മണിയൂർ: ഗ്രാമപഞ്ചായത്ത് റൈസിംഗ് മണിയൂർ തദ്ദേശ സ്വയംഭരണം എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉത്ഘാടനം നിർവ്വഹിച്ചു.
കേരളം നേടിയ ആരോഗ്യസൂചികകൾക്ക് ഭീഷണിയാകുന്ന തരത്തിൽ വളർന്ന ജീവിതശൈലീ രോഗങ്ങളും മയക്ക് മരുന്ന് ഉപയോഗവും കുറക്കുന്നതിന് വേണ്ടി മണിയൂർ ഗ്രാമപഞ്ചായത്ത് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന റൈസിംഗ് മണിയൂർ എന്ന സമഗ്ര ആരോഗ്യ കായിക പരിപാടിയാണ് മന്ത്രി എം.ബി രാജേഷ് ഉത്ഘാടനം നിർവ്വഹിച്ചത് . കുറ്റ്യാടി എം.എൽ എ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റരുടെ അധ്യക്ഷതയിൽ കേരളതദ്ദേശ സ്വയംഭരണം എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവ്വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ശശിധരൻ റിപോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എം ലീന, ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.വി റീന, ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽഖിഫിൽ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ വളളിൽ ശാന്ത, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ടി.രാഘവൻ പഞ്ചായത്ത് വൈ പ്രസിഡൻ്റ് എം ജയപ്രഭ, പി.കെ.ദിവാകരൻ മാസ്റ്റർ, എം.കെ ഹമീദ് മാസ്റ്റർ, കെ റസാഖ് മാസ്റ്റർ ,ടി.എൻ മനോജ്, ടി.രാജൻ മാസ്റ്റർ, സജിത്ത് പൊറ്റുമ്മൽ, ശങ്കരൻ മാസ്റ്റർ പിഎം ‘ബാലൻ വി.പി, അബ്ദുൾ മജീദ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ അഷറഫ് സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി കെ.സജിത്ത് കുമാർ നന്ദിയും പറഞ്ഞു.