മതേതര വിശ്വാസികൾ ഇടതുപക്ഷ സ്ഥാനാർഥികളെ വിജയിപ്പിക്കാൻ മുന്നിട്ടിറങ്ങണം: മന്ത്രി റോഷി അഗസ്റ്റിൻ

news image
Mar 9, 2024, 2:32 pm GMT+0000 payyolionline.in

കൊയിലാണ്ടി : കേരള കോൺഗ്രസ്സ് (എം )കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ‘വീട്ടു മുറ്റ സദസ്സ്’ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. വർഗീയതക്കെതിരെയുള്ള പോരാട്ടത്തിൽ മതേതര വിശ്വാസികൾ ഇടതുപക്ഷ സ്ഥാനാർഥികളെ വിജയിപ്പിക്കാൻ മുന്നിട്ടിറങ്ങേണ്ട അനിവാര്യ സാഹചര്യമാണെന്ന് മന്ത്രി ഓർമിപ്പിച്ചു.

കാനത്തിൽ ജമീല എം എൽ എ മുഖ്യഥിതി ആയി. പാർട്ടി മണ്ഡലം പ്രസിഡന്റ് റഷീദ് എം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ടി എം ജോസഫ്, സെക്രട്ടറി പോൾസൻ മാസ്റ്റർ, കർഷക കേരള കോൺഗ്രസ്സ് നേതാവ് കോയദ്ധീൻ മാസ്റ്റർ യൂത്ത് ഫ്രണ്ട് എം മണ്ഡലം പ്രസിഡന്റ് ശംസുദ്ധീൻ, സിറാജ് അനസ് സി വി, എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ പ്രഗൽഭ്യം തെളിയിച്ച ഡോ. മുഹമ്മദ്‌, മുത്തുബീവി, സൗമിനി മോഹൻദാസ്, മിസ്ഹബ് കൊയിലാണ്ടി, ഖാലിദ് കുരിക്കൾ എന്നിവരെ ആദരിച്ചു. എം മുഹമ്മദലി നന്ദി പറഞ്ഞു .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe