മുചുകുന്ന് പാപ്പാരി പരദേവതാ ക്ഷേത്ര തിറ മഹോത്സവത്തിന് കൊടിയേറി

news image
Feb 2, 2023, 2:13 pm GMT+0000 payyolionline.in

കൊയിലാണ്ടി: മുചുകുന്ന് പാപ്പാരി പരദേവതാ ക്ഷേത്ര തിറ മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ച്യവന്യപ്പുഴമുണ്ടോട്ട് പുളിയപറമ്പ് ഇല്ലത്ത് കുബേരൻ നമ്പൂതിരിപ്പാടിൻ്റെയും, മേൽശാന്തി മരക്കാട്ടില്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിലായിരുന്നു കൊടിയേറ്റം.

കൊടിയേറ്റിനു ശേഷം പ്രാദേശിക കലാകാരൻമാർ അവതരിപ്പിച്ച നൃത്ത- നൃത്ത്യങ്ങൾ, വിൽപ്പാട്ട് തുടങ്ങിയവയും അരങ്ങേറി. ഫിബ്ര3 ന് ‘അന്നദാനം, വൈകീട്ട് 4ന് ഗുളികന് ഗുരുതി, 5 മണിക്ക് പൊതുവരവ്, 6 മണി മുതൽ വിവിധ തിറകൾ, ഫിബ്ര4 ന്.’ രാവിലെ 6 മണിക്ക് കരുവൻതിറ, 8 മണിക്ക് ഭഗവതി തിറ എന്നിവ നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe