കൊയിലാണ്ടി: വ്യവസായ വകുപ്പിന്റെ സംരംഭകത്വ പദ്ധതിയിൽപ്പെടുത്തി മുത്താമ്പി റോഡ് ദർശനമുക്കിൽ സ്ഥാപിച്ച ‘രുചി അരവുകേന്ദ്രം’ നഗരസഭാ വൈസ് ചെയർമാൻ കെ.സത്യൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് വ്യവസായ ഓഫീസർ സിബിൻ അധ്യക്ഷനായിരുന്നു. സിച്ച് ഓൺ കർമ്മം സി രത്ന വല്ലി ടീച്ചർ നിർവഹിച്ചു.
മുരളിധരൻ തോറോത്ത് ആദ്യവിൽപ്പന നടത്തി. എസ്.കെ.പ്രമകുമാരി , രജീഷ് വെങ്ങളത്ത് കണ്ടി, എം.വി.ബാലൻ , അരുൺ മണമൽ, മാങ്ങോട്ടിൽ സുരേന്ദ്രൻ , സി.കെ. ആനന്ദൻ നഗരസഭ വ്യവസായ വികസന ഓഫീസർ നിതീഷ് , ടി.വി. ലത ,സി.കെ ബാബു, വികെ ശോഭന സംസാരിച്ചു.