കൊയിലാണ്ടി: റോഡിൽ ഓയിൽ ഒഴുകിയതിനെ തുടർന്ന് വാഹനങ്ങൾ തെന്നിമറിഞ്ഞു. ഇന്നലെ രാത്രി 12 മണിയോടെയാണ് പെരുവട്ടൂർ മുതൽ മുത്താമ്പി പാലം വരെ ഓയിൽ ലീക്കായത്. ഇതിനു പിന്നാലെ വന്ന വാഹനങ്ങൾ തെന്നിമറിഞ്ഞു. വിവരം ലഭിച്ചതിന് പിന്നാലെ കൊയിലാണ്ടി അഗ്നി രക്ഷാ സേനാംഗങ്ങൾ എത്തി റോഡിൽ പരന്ന ഓയിൽ നീക്കം ചെയ്തു.എഫ്. ആർ ഒ എൻ , എം രതീഷി ന്റെനേതൃത്വത്തിൽ എംജാഹിർ , ഇ എം നിധിപ്രസാദ് , അമൽദാസ്, കെ.ഷാജു , ഹോം ഗാർഡ് ഓംപ്രകാശ് തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽപങ്കെടുത്തു.
