മൂടാടി : ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി 666 കുടുംബങ്ങൾക്ക് മുട്ട കോഴി വിതരണം പൂർത്തിയാക്കി. പഞ്ചായത്തിലെ 666 വീടുകളിലേക്കാണ് മുട്ട കോഴികൾ വിതരണം ചെയ്തത്.
പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.പി. അഖില നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സവിത ചടങ്ങിൽ സംസാരിച്ചു. വെറ്റിനറി ഡോക്ടർ പ്രസീന സ്വാഗതം പറഞ്ഞു.
