മൂരാട് ഗതാഗത നിയന്ത്രണം ; പ്രശ്നങ്ങൾക്ക് പരിഹാരം വേണമെന്ന് താലൂക്ക് വികസനസമിതിയോഗം

news image
Nov 5, 2022, 3:37 pm GMT+0000 payyolionline.in

വടകര: ദേശീയ പാതയിൽ മൂരാട് ഗതാഗത നിയന്ത്രണം വരുമ്പോൾ യാത്രക്കാരും മറ്റും നേരിടുന്ന ദുരിതങ്ങൾ മാറ്റാൻ നടപടിയെടുക്കണമെന്ന് താലൂക്ക് വികസനസമിതിയോഗം ആവശ്യപ്പെട്ടു.  ദേശീയപാത വികസനത്തിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപെടുത്തുവാനാണ് ദേശീയപാത അതോറിറ്റി തീരുമാനം.

 

ഇതുമൂലകം നേരിടുന്ന പ്രശ്നങ്ങൾ ഏറെയാണെന്ന് വികസനസമിതി അംഗം പ്രദീപ് ചോമ്പാല ഉന്നയിച്ചു. പ്രശ്നത്തിൽ ഇടപണമെന്ന് കെ കെ രമ എം എൽ എ പറഞ്ഞു. വടകര താലൂക്ക് ഓഫീസിന് കെട്ടിടം പണിയാൻ എട്ടുകോടി ഇരുപത് ലക്ഷം രൂപയുടെ എസ്റ്റിമേറ്റും, പ്ലാനും ബന്ധപ്പെട്ടവർ കളക്ട്രേറ്റിൽ അയച്ചുവെങ്കിലും ഫയലുകൾ കെട്ടിക്കിടക്കുകയാണെന്ന് സമിതി അംഗം പി സുരേഷ് ബാബു ഉന്നയിച്ചു.

 

എസ്റ്റിമേറ്റും, പ്ലാനും ഭരണാനുമതിക്കായി അയക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. ആർ ടി ഒ ഓഫീസിന്റെ ഗെയിറ്റുകൾ ഉച്ചഉച്ച കഴിഞ്ഞാൽ അടക്കരുതെന്ന് യോഗം ആവശ്യപ്പെട്ടു. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കി മുഴുവൻ സമയവും ഓഫീസ് തുറക്കണമെന്ന് എം എൽ എ കെ കെ രമ പറഞ്ഞു. എന്തിനാണ് നിയന്ത്രണമെന്ന് ജനപ്രതിനിധികൾ ചോദിച്ചു.

 

സിവിൽ സ്റ്റേഷനിൽ കുടിശ്ശികയെ തുടർന്ന് വാട്ടർ അതോറിറ്റി കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചത് മൂലം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ആവശ്യമുയർന്നു. കെ കെ രമ എം അധ്യക്ഷത വഹിച്ചു. സമിതി അംഗങ്ങളായ പി സുരേഷ് ബാബു, പ്രദീപ് ചോമ്പാല, പി പി രാജൻ, ടി വി ബാലകൃഷ്ണൻ, ബാബു പറമ്പത്ത്, പി എം മുസ്തഫ, സി കെ ഖരീം, ബാബു ഒഞ്ചിയം,തഹസിൽദാർ, കെ നൂറുദ്ദീൻ, ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe