മേപ്പയ്യൂർ: ഈ മാസം 2 മുതൽ 9 വരെ മേപ്പയ്യൂർ ടൗണിൽ നടന്ന മേപ്പയ്യൂർ ഫെസ്റ്റ് 25 ജനകീയ സാംസ്കാരകോത്സവത്തിൽ മികച്ച മീഡിയ റിപ്പോർട്ടിംങ്ങ് നടത്തിയതിന് സുപ്രഭാതം മേപ്പയ്യൂർ ലേഖകൻ മുജീബ് കോമത്തിനെ തുറമുഖം മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉപഹാരം നൽകി അനുമോദിച്ചു.
![](https://payyolionline.in/wp-content/uploads/2025/02/jj-2.jpg)
മേപ്പയ്യൂർ ഫെസ്റ്റ് മികച്ച മീഡിയ റിപ്പോർട്ടിംങ്ങ് നടത്തിയ സുപ്രഭാതം മേപ്പയ്യൂർ ലേഖകൻ മുജീബ് കോമത്തിനെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉപഹാരം നൽകി അനുമോദിക്കുന്നു
മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ: പി ഗവാസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.പി. ദുൽഖിഫിൽ, സി.എം ബാബു, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.പി ശോഭ, ജന.കൺവീനർ വി.സുനിൽ, കോർഡിനേറ്റർ എ.സി അനൂപ് എന്നിവർ സംസാരിച്ചു.