മേപ്പയ്യൂർ: മുസ്ലിം ലീഗ് നിയമസഭാ പാർട്ടി ഉപ നേതാവും, എം.എൽ.എയും, മുസ് ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗവും, കേരളത്തിൻ്റെ രാഷ്ട്രീയ മത, സാമൂഹ്യ വിദ്യാഭ്യാസ, സാംസ്കാരിക ചരിത്രത്തിൽ തൻ്റെ തായ ഇടം തീർത്ത പരേതനായ എ.വി.അബ്ദുറഹിമാൻ ഹാജിയുടെ അനുസ്മരണവും മുസ് ലിം ലീഗ് സമ്മേളനവും ഇന്ന് മേപ്പയ്യൂർ ടൗണിൽ വെച്ച് നടത്തുവാൻ മേപ്പയ്യൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി തീരുമാനിച്ചു.
വൈകീട്ട് 4 മണിക്ക് പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീഗ് ദേശീയ ജന: സെക്രട്ടറിയുമായ പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പിൽ എം.പി മുഖ്യാതിഥിയാവും. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് അഡ്വ: ഫൈസൽ ബാബു, മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് എം.എ റസാഖ് മാസ്റ്റർ, ജില്ലാ ജന:സെക്രട്ടറി ടി.ടി ഇസ്മായിൽ, ഡി.സി.സി. പ്രസിഡൻ്റ് അഡ്വ: കെ പ്രവീൺ കുമാർ എന്നിവർ ചടങ്ങിൽ സംബന്ധിക്കും. സമ്മേളനം വൻ വിജയമാക്കുവാൻ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.