മേപ്പയ്യൂർ ചാവട്ട് മഹല്ല് കമ്മിറ്റി നബിദിനം ആഘോഷിച്ചു

news image
Sep 28, 2023, 1:34 pm GMT+0000 payyolionline.in

 

മേപ്പയ്യൂർ: ചാവട്ട് ജുമുഅത്ത് പള്ളി മഹൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നബിദിനാഘോഷത്തിന് ആവേശകരമായ തുടക്കം കുറിച്ച് മഹല്ല് പ്രസിഡന്റ് പി കുഞ്ഞമ്മദ് പള്ളി അങ്കണത്തിൽ പതാക ഉയർത്തി. ഖത്തീബ് വി.കെ ഇസ്മായിൽ മന്നാനി പ്രാർത്ഥന നടത്തി. തുടർന്ന് നടന്ന നബിദിന സ്നേഹ സന്ദേശ റാലിയ്ക്ക് മഹല്ല് ഖത്തീബ് വി.കെ ഇസ്മായിൽ മന്നാനി, പ്രസിഡന്റ് പി കുഞ്ഞമ്മത്, സെക്രട്ടറി എം.കെ അബ്ദുറഹിമാൻ മാസ്റ്റർ, ട്രഷറർ പി അബ്ദുള്ള,  ഖത്തർ ചാവട്ട് മഹല്ല് പ്രസിഡന്റ് മുഹമ്മദ് ചാവട്ട്, സി.കെ.എസ് ദാരിമി, യു.കെ അബ്ദുള്ള, എം അബ്ദുൽ റസാഖ് മാസ്റ്റർ, സി. ഇ അഷറഫ് മാസ്റ്റർ, കെ.കെ മുനീർ മാസ്റ്റർ, എം അബ്ദുറഹിമാൻ, ഇ.എം നവാസ്, സി.കെ ഉമ്മർ, എ.എം അബ്ദുൽ റസാഖ്, എം.പി ആഷിദ്, സി ഫൈസൽ, കെ.സി ഇബ്രാഹിം ഹാജി, ടി.കെ മുഹമ്മദ്, സി.എം ബഷീർ, സി.കെ മുഹമ്മദ്, പി.കെ കുഞ്ഞമ്മത് മുസ് ല്യാർ, നജീബ് മന്നാനി എന്നിവർ നേതൃത്വം നൽകി. ചാവട്ട് ഇസ് ലാഹുൽ മുസ്‌ലിമീൻ മദ്രസയിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും റാലിയിൽ പങ്കാളികളായി.

ചാവട്ട് മഹൽ കമ്മിറ്റി സംഘടിപ്പിച്ച നബിദിന സ്നേഹ സന്ദേശ റാലി

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe