മേപ്പയ്യൂർ എരഞ്ഞിക്കൽ പറമ്പാട്ട് – പുനത്തും താഴ കനാൽ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

news image
Mar 1, 2024, 9:52 am GMT+0000 payyolionline.in

മേപ്പയ്യൂർ:  മേപ്പയ്യൂർ പഞ്ചായത്ത് അഞ്ചാം വാർഡിലെ എരഞ്ഞിക്കൽ പറമ്പാട്ട് – പുനത്തും താഴ കനാൽ റോഡ് നിർമ്മാണ പ്രവൃത്തി കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. കെ മുരളീധരൻ്റെ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിലെ  35 ലക്ഷം രൂപ അടങ്കൽ തുക ഉപയോഗിച്ചായിരുന്നു പ്രവൃത്തി.

മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ അധ്യക്ഷനായി.വാർഡ് മെംബർ ശ്രീനിലയം വിജയൻ, കൂവല ശ്രീധരൻ, പി.കെ അനീഷ്, മുജീബ് കോമത്ത്, കെ.എം രവീന്ദ്രൻ, മധു പുഴയരികത്ത്, ടി.ഒ ബാലകൃഷ്ണൻ, പറമ്പാട്ട് സുധാകരൻ സംസാരിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe