മേലടി ബ്ലോക്ക്‌ പഞ്ചായത്തിൽ റിസോർസ് സെന്‍റര്‍  ആരംഭിച്ചു.

news image
Sep 30, 2023, 9:33 am GMT+0000 payyolionline.in

പയ്യോളി: മേലടി ബോക്ക് പഞ്ചായത്തില്‍ റിസോര്‍സ് സെന്‍റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്  സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതി ആയ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ (RGSA) പദ്ധതിയുടെ ഭാഗമായാണ്  റിസോഴ്സ്   സെന്‍ററിന്‍റെ   രൂപീകരണം. ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ എം. എം രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി  ജോബി സാലസ് സ്വാഗതം പറഞ്ഞു.

 

 

കിലയുടെ ജില്ല ഫെസിലിറ്റേറ്റർ പി. ജി പ്രമോദ്കുമാർ ബി. പി. ആർ. സി വിശദീകരണം നൽകി. ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സന്മാരായ  മഞ്ഞക്കുളം നാരായണൻ,ലീന പുതിയോട്ടിൽ, ബ്ലോക്ക് മെമ്പർ  രാജീവൻ കൊടല്ലൂർ, കില ആർ. പി , കെ. കെ അശോകൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നുക്കൊണ്ട് സംസാരിച്ചു .കില ബ്ലോക്ക്‌ തിമാറ്റിക് എക്സ്പെർട്ട് ധന്യ ഗോപാൽ നന്ദി അറിയിച്ചു.ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങിൽ ബ്ലോക്കിലെ മുഴുവൻ ജന പ്രതിനിധികൾ,ബ്ലോക്ക്‌ പഞ്ചായത്ത്‌ ജീവനക്കാർ,കില പ്രതിനിധികൾ, RGSA ബ്ലോക്ക്‌ കോർഡിനേറ്റർ ലേഖ സത്യൻ, കുടുംബശ്രീ ബ്ലോക്ക്‌ കോ -ഓർഡിനേറ്റർ അഖിൽ കെ, ശുചിത്വ മിഷൻ ആർ. പി ആക്ഷിത, സീനത്ത്, മറ്റു ബ്ലോക്കുകളിലെ തീമാറ്റിക് എക്സ്പേർട്ട് തുടങ്ങിയവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe