രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം: കീഴൂരിൽ കോൺഗ്രസിന്റെ ഫാസിസ്റ്റ് വിരുദ്ധ സദസ്സ് ഇന്ന് ; പുഷ്പാർച്ചന നടത്തി

news image
May 21, 2023, 3:08 am GMT+0000 payyolionline.in

പയ്യോളി :   മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കീഴൂർ ടൗണിൽ ഛായ ചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചന നടത്തി.  കെപിസിസി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ, നഗരസഭ കൗൺസിലർ കാര്യാട്ട് ഗോപാലൻ, മുജേഷ് ശാസ്ത്രി , കെ കെ ബാബു, എങ്ങിലാടി അഹമ്മദ് , കെ ടി സത്യൻ, ജിതിൻ മഠത്തിൽ, എസ് ഡി സുദേവ്, വി പി സത്യൻ ,എടക്കണ്ടി അശോകൻ ,അജേഷ് ശാസ്ത്രി , വട്ടോകണ്ടി അശോകൻ എന്നിവര്‍ പങ്കെടുത്തു.

കീഴൂർ ടൗണിൽ  ഇന്ന് വൈകീട്ട് 4 മണിക്ക് ഫാസിസ്റ്റ് വിരുദ്ധ സദസ്സ് സംഘടിപ്പിക്കും.  മേഖലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന  സദസ്സ് കെപിസിസി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ   ഉദ്ഘാടനം ചെയ്യും.

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe