നന്തി: നന്തി ദേശീയ പാത, നന്തി- പള്ളിക്കര റോഡ്, നന്തി-കോടിക്കൽ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക എന്ന ആവശ്യമുന്നയിച്ച് മൂടാടി പഞ്ചായത്ത് യു.ഡി.എഫ് നന്തിയിൽ നടത്തിയ ബഹുജന സംഗമത്തിൽ നൂറ്കണക്കിനാളുകൾ പങ്കെടുത്തു. അപകടം പതിയിരിക്കുന്ന ദേശീയ പാതയും അശാസ്ത്രീയമായ ബൈപ്പാസ് നിർമ്മാണത്തിൻ്റെ ഭാഗമായി രൂപപ്പെട്ട കുണ്ടും കുഴിയും വെള്ളക്കെട്ടും നിറഞ്ഞ നന്തി- പളളിക്കര റോഡും നന്തി- കോടിക്കൽ റോഡും സഞ്ചാരയോഗ്യമാക്കണമെന്ന് യു.ഡി.എഫ് അധികൃതരോട് ആവശ്യപ്പെട്ടു.
പരിഹാരമുണ്ടായില്ലെങ്കിൽ ഹൈവേ ഉൾപ്പെടെ മുഴുവൻ പാതകളും അനിശ്ചിതമായി ഉപരോധിക്കുമെന്ന് യു.ഡി.എഫ് മുന്നറിയിപ്പ് നൽകി. ഡി.സി.സി ജനറൽ സെക്രട്ടറി വി.പി ഭാസ്കരൻ ഉൽഘാനം ചെയ്തു. രൂപേഷ് കൂടത്തിൽ, സി.കെ അബൂബക്കർ ,രാമകൃഷ്ണൻ കിഴക്കയിൽ, നൗഫൽ നന്തി ,പപ്പൻ മൂടാടി, അഷറഫ് പി.വി കെ എന്നിവർ സംസാരിച്ചു. രാമകൃഷ്ൻ പൊറ്റക്കാട്ട്, സുരേഷ് ബാബു എടക്കുടി, റഫീഖ് ഇയ്യത്ത് കുനി, മുരളീധരൻ ചെട്ട്യാംകണ്ടി, റഫീഖ് പുത്തലത്ത് ,രവി വീക്കുറ്റിയിൽ , രാഘവൻ, പി.രജിസജേഷ് എന്നിവർ നേതൃത്വം നൽകി.