പയ്യോളി : ‘ലഹരിയെ തുരത്താം, ജീവിതം തിരുത്താം’ എന്ന ജനകീയ പ്രചാരണത്തിന്റെ ഭാഗമായി ചെറിയ പെരുന്നാൾ ദിനത്തിൽ
ധീര ദേശാഭിമാനി കോട്ടക്കൽ കുഞ്ഞാലി മരക്കാരുടെ പള്ളിയിൽ ബഹുജന പ്രതിജ്ഞ സംഘടിപ്പിച്ചു. സാമൂഹിക വിപത്തായ ലഹരി ഉപയോഗ വ്യാപനത്തെ
സമൂഹം ഒറ്റക്കെട്ടായി നേരിടേണ്ടതിന്റെ ഗൗരവകരമായ അവസ്ഥ പെരുന്നാൾ സന്ദേശത്തിൽ ഖത്തീബ് വിശ്വാസികളെ ഉണർത്തി.
എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംസ്ഥാന വ്യാപകമായി ലഹരിക്കെതിരെ നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി നടന്ന പ്രതിജ്ഞയിൽ കോട്ടക്കൽ യൂണിറ്റ് എസ് വൈ എസ്, എസ് കെ എസ് ബി വിയുടെയും സംയുക്ത നേതൃത്വത്തിൽ നടന്ന പരിപാടിയിൽ മഹല്ല് ഖതീബ് മുഹമ്മദ് നസീർ അസ്ഹരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ് വൈ എസ് പ്രസിഡന്റ് പി ഹാഷിം, സെക്രട്ടറി മുസ്തഫ ടിപി, മഹല്ല് പള്ളി മദ്രസ ഭാരവാഹികളായ സിപി സദക്കത്തുള്ള, പി മുഹമ്മദ് അഷ്‌റഫ്, പി കുഞ്ഞാമു,പി. പി മമ്മു, പി.പി അബ്ദുറഹിമാൻ, ബി എം ശംസുദ്ധീൻ, സലാഹുദ്ധീൻ പി, അഡ്വ : ജവാദ് പിസി, മുഹമ്മദ് റിയാസ് പി കെ, പി പി അബ്ദുള്ള, നൗഫൽ കെ, ഷഹബാസ് എം, അംജദ് അലി എന്നിവർ നേതൃത്വം നൽകി