വടകര: വടകര ദേശീയ പാതയുടെ അപ്രോച്ച് റോഡിൽ വൻ ഗർത്തം. വടകര ലിങ്ക് റോഡിന് സമീപം കണ്ണൂർ ഭാഗത്ത് നിന്നും വാഹനങ്ങൾ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ഭാഗത്താണ് കുഴി രൂപപെട്ടത്.
ഇന്ന് വൈകിട്ട് 6 മണിയോടെയാണ് സംഭവം. ദേശീയപാത കരാർ കമ്പനി അധികൃതർ കുഴി നികത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. റോഡിൽ കുഴി രൂപപെട്ടതോടെ ദേശീയ പാതയിൽ കിലോമീറ്ററുകളോളം വാഹനങ്ങൾ സ്തംഭിച്ചിരിക്കുകയാണ്.