വളയത്ത് ഇതരസംസ്ഥാന തൊഴിലാളിക്ക് മലേറിയ സ്ഥിരീകരിച്ചു; രോഗബാധിതൻ നാട്ടിലേക്ക് മടങ്ങി

news image
Jun 17, 2026, 6:04 am GMT+0000 payyolionline.in

നാദാപുരം: വളയം ഗ്രാമപഞ്ചായത്തിൽ ഇതരസംസ്ഥാന തൊഴിലാളിക്ക് മലേറിയ സ്ഥിരീകരിച്ചു. വളയം ടൗൺ ഉൾപ്പെടുന്ന പതിനാലാം വാർഡിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശിയായ യുവാവിനാണ് രോഗബാധ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇയാൾ ഉത്തർപ്രദേശിൽ നിന്നും വളയത്ത് എത്തിയത്.

ശക്തമായ പനിയെ തുടർന്ന് ഇയാൾ വളയം ഗവ. ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഇവിടെ നടത്തിയ രക്തപരിശോധനയിലാണ് മലേറിയ സ്ഥിരീകരിച്ചത്. എന്നാൽ രോഗവിവരം പുറത്തുവന്നതിന് പിന്നാലെ ഇയാൾ സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോയതായാണ് വിവരം.
ജില്ലയിൽ മലേറിയ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികളും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe