വാർഷിക ഫണ്ട് വെട്ടികുറച്ചതിനെതിരെ യുഡിഎഫ് ജനപ്രതിനിധികൾ തിക്കോടിയില്‍ ധർണ്ണ നടത്തി

news image
Mar 31, 2023, 10:23 am GMT+0000 payyolionline.in

തിക്കോടി: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നിർബദ്ധമായും അനുവദിക്കേണ്ട ബഡ്ജറ്റ് വിഹിതം വെട്ടി കുറച്ച നടപടി പിൻവലിക്കുക, അപ്രഖ്യാപിത ട്രഷറി ബാൻ ഒഴിവാക്കുക, പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് തിക്കോടി പഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങൾ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി.

വി.കെ അബ്ദുൾ മജീദ് അധ്യക്ഷം വഹിച്ചു. യു.ഡി.എഫ് പാർലിമെന്ററി പാർട്ടി ചെയർമാൻ സന്തോഷ് തിക്കോടി ഉദ്ഘാടനം ചെയ്തു.ജയകൃഷ്ണൻ ചെറുകുറ്റി, കെ.പി. ഷക്കീല,ബിനു കാരോളി, സുബീഷ് പള്ളിത്താഴ,
യു.കെ. സൗജത്ത് എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe