വിമർശനങ്ങൾക്കിടെ രത്തൻ ഖേൽക്കർ ഇന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ചുമതലയേൽക്കും

news image
May 24, 2026, 4:30 am GMT+0000 payyolionline.in

തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങൾക്കും പ്രതിപക്ഷ വിമർശനActive മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി ഇന്ന് ചുമതലയേൽക്കും. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരമാണ് ഒരു അവധി ദിനമായിരുന്നിട്ടും ഇന്ന് തന്നെ അദ്ദേഹം ഔദ്യോഗികമായി ചുമതലയേൽക്കുന്നത്.

​അതേസമയം, കേന്ദ്ര-സംസ്ഥാന തലങ്ങളിൽ ഈ നിയമനത്തിനെതിരെ കടുത്ത രാഷ്ട്രീയ വിമർശനങ്ങളാണ് ഉയരുന്നത്. യുഡിഎഫിനെ തിരഞ്ഞെടുപ്പിൽ സഹായിച്ചതിനുള്ള ഉപകാരസ്മരണയാണ് ഈ നിയമനമെന്ന് ആരോപിച്ച് സിപിഎം നേതാവ് പി. രാജീവ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നപ്പോൾ മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ ചീഫ് സെക്രട്ടറിയാക്കിയതിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച പഴയ വിമർശനങ്ങൾ ചൂണ്ടിക്കാണിച്ചാണ് സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ നിയമനത്തിനെതിരെ വലിയ ചർച്ചകൾ നടക്കുന്നത്.

​എന്നാൽ ഈ നിയമനത്തിൽ യാതൊരുവിധ രാഷ്ട്രീയവുമില്ലെന്നും, തികച്ചും കാര്യശേഷിയുള്ള ഉദ്യോഗസ്ഥനായതുകൊണ്ടാണ് അദ്ദേഹത്തെ ഈ പദവിയിലേക്ക് തിരഞ്ഞെടുത്തതെന്നും കെപിസിസി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ് പ്രതികരിച്ചു. രത്തൻ ഖേൽക്കറുടെ നിയമനത്തെ പൂർണ്ണമായി അനുകൂലിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും രംഗത്തെത്തിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe