വിയ്യൂർ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിനിടെ ആന ഇടഞ്ഞു പാപ്പാന് പരുക്ക്

news image
Jan 22, 2024, 7:44 am GMT+0000 payyolionline.in

കൊയിലാണ്ടി: ആറാട്ട് എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു പാപ്പാന് പരുക്ക്. കോട്ടയം വൈക്കം സ്വദേശി സുമേഷ് (42) നാണ് പരുക്ക്. ഇയാളെ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.വാരിയെല്ലിനാണ് പരിക്കെന്നാണ് പറയുന്നത്. മണിക്കുറുകൾക്ക് ശേഷമാണ് ആനയെ തളച്ചത് . വിയ്യൂർ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോൽസവത്തിനിടെയാണ് ആന ഇടഞ്ഞത്.

പാക്കത്ത് ശ്രീക്കുട്ടൻ എന്ന കൊമ്പനാണ് ഇടഞ്ഞത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം  , ആറാട്ട് മഹോത്സവം കഴിഞ്ഞു ആന ഭഗവാനെ തൊഴുത്ക്ഷേത്രത്തിൽ നിന്നും ഇറങ്ങുന്നതിനിടെയാണ്. പാപ്പാൻ കോട്ടയം വൈക്കം സ്വദേശി മഹേഷിനെ  എടുത്തെറിയുകയായിരുന്നു . തുടർന്ന് ക്ഷേത്രനടപ്പന്തലിലെ ഫില്ലറിൽ ഇടിച്ചുകുലുക്കി. ക്ഷേത്ര നടപ്പന്തലിൽ നിന്നും ഇറങ്ങി ശേഷം ഭണ്ഡാരങ്ങളും ലെവൻ കെ വി ലൈൻ പോസ്റ്റ് തകർത്തു. ഇതിനിടയിൽ ആനയെ തളയ്ക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.

 

റവന്യൂ അധികൃതർ, ഫോറസ്റ്റ്, കൊയിലാണ്ടി പോലീസ്, അഗ്നി രക്ഷാ സേന എന്നിവരും സ്ഥലത്തെത്തിയിട്ടുണ്ട്. ഒടുവിൽ ആനയെ തളയ്ക്കാനായി തൃശ്ശൂരിൽ നിന്നും എത്തിയഎലിഫെൻറ് സ്ക്വാഡും പോലീസും ഫയർഫോഴ്സും ചേർന്ന് ആനയെ ക്ഷേത്രത്തിനു പുറത്തെ മാവിൻ ചുവട്ടിൽ തളക്കുകയായിരുന്നു. ആനയുടെ പരാക്രമത്തിൽ ക്ഷേത്രത്തിലെ നടപ്പന്തലിനും കേട് പറ്റിയിട്ടുണ്ട്.നിരവധി ഇലട്രിക് പോസ്റ്റുകളും തകർത്തിട്ടുണ്ട്.ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe