വിലക്കയറ്റം ; വിപണികൾ കേന്ദ്രീകരിച്ച് പരിശോധന ഊർജ്ജിതമാക്കാൻ വടകര താലൂക്ക് ഭക്ഷ്യ ഉപദേശക വിജിലൻസ് സമിതി യോഗം

news image
Aug 20, 2023, 1:50 am GMT+0000 payyolionline.in

വടകര: വിലക്കയറ്റം, കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ് എന്നിവ തടയാൻ വിപണികൾ കേന്ദ്രീകരിച്ച് പരിശോധന ഊർജ്ജിതമാക്കാൻ താലൂക്ക് ഭക്ഷ്യ ഉപദേശക വിജിലൻസ് സമിതി യോഗം തീരുമാനിച്ചു. സിവിൽ സപ്ലൈസ് ഫുഡ് സേഫ്റ്റി വിഭാഗം അളവ്തൂക്ക വിഭാഗം എന്നിവയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. വില വിവര പട്ടിക സ്ഥാപിക്കാത്ത കടകൾക്ക് നേരെ നടപടി എടുക്കുമെന്ന് സിവിൽ സപ്ലൈസ് വിഭാഗം അറിയിച്ചു.

ദേശീയപാതയിൽ അഴിയൂർ മുതൽ മൂരാട് വരെ ശുചിത്വവും നിയമപരമായ രേഖകൾ ഇല്ലാതെ തുറന്ന് പ്രവർത്തിക്കുന്ന പെട്ടിക്കടകൾക്ക് നേരെ നടപടിയെടുക്കണമെന്ന് ആവശ്യമുയർന്നു. സപ്തംബർ ഒന്ന് മുതൽ വീടുകൾ തോറും പരിശോധന നടത്തി അനർഹമായി മുൻഗണനാകാർഡ് കൈവശംവെക്കുന്നവരെ പിടികൂടും അനർഹമായി മുൻഗണനാറേഷൻകാർഡുകൾ കൈവശംവെച്ച 308 കാർഡ് ഉടമകൾക്കെതിരേ നടപടി സ്വീകരിച്ചുവെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ പി ഫൈസൽ പറഞ്ഞു വിപണിയിൽ കോഴിയിറച്ചിക്ക് അടക്കം തോന്നിയ വില ഈടാക്കുന്നതായി പരാതി ഉയർന്നു.

ആർ.ഡി.ഒ സി ബിജു അദ്ധ്യക്ഷത വഹിച്ചു. കെ കെ രമ എം.എൽ.എ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി എം ലീന*തോടന്നൂർ), കെ പി ഗിരിജ (വടകര( , കെ പി ചന്ദ്രി (കുന്നുമ്മൽ) സമിതി അംഗങ്ങളായ പി പി രാജൻ, പ്രദീപ് ചോമ്പാല, പി സത്യനാഥൻ, കെ പ്രകാശൻ എന്നിവർ സംസാരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe