മേപ്പയ്യൂര്‍: വാഹനങ്ങളുടെ ബാറ്ററി മോഷ്ടിച്ച് വില്‍ക്കുന്ന രണ്ട് യുവാക്കള്‍ മേപ്പയ്യൂര്‍ പൊലീസിന്റെ പിടിയില്‍. മേപ്പയ്യൂര്‍ സ്വദേശിയായ അമല്‍ (20), മേപ്പാടി സ്വദേശി വിശാഖ് (19) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ പട്രോളിങ്ങിനിടെ റോഡരികില്‍ കാറില്‍ സംശയാസ്പദമായ രീതിയില്‍ കണ്ട ഇവരെ സംശയം തോന്നി പൊലീസ് പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ വാഹനത്തില്‍ നിന്നും ടൂള്‍സ് കണ്ടെത്തിയതോടെ സ്റ്റഷനില്‍ കൊണ്ടുവന്ന് കൂടുതല്‍ ചോദ്യം ചെയ്തു. ഇതോടെയാണ് ബാറ്ററി മോഷണ വിവരങ്ങള്‍ പുറത്തുവന്നത്. താമരശ്ശേരി, മുക്കം, ബാലുശ്ശേരി സ്റ്റേഷന്‍പരിധിയില്‍ ബാറ്ററി മോഷ്ടിച്ചത് തങ്ങളാണെന്ന് ഇവര്‍ സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു.മേപ്പയ്യൂര്‍ സി.ഐ ഉണ്ണിക്കൃഷ്ണന്‍, സി.പി.ഒ ബിജു, സി.പി.ഒ സിഞ്ചുദാസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പൊലീസ് മുക്കം പൊലീസിന് കൈമാറി.