സപ്ലൈകോയിലെ വിലവർദ്ധനവ്; കൊയിലാണ്ടിയില്‍ കോണ്‍ഗ്രസിന്റെ കലമുടയ്ക്കൽ സമരവും പ്രതിഷേധ പ്രകടനവും

news image
Feb 17, 2024, 1:37 pm GMT+0000 payyolionline.in

കൊയിലാണ്ടി :  സപ്ലൈകോ സ്റ്റോറിൽ സബ്സിഡി സാധനങ്ങൾക്ക് വിലകുത്തനെ വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച്ഇന്ത്യൻ നാഷണൽ കോൺഗ്രസ് നോർത്ത് മണ്ഡലം 121, 122,123 ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ കലമുടയ്ക്കൽ സമരവും പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. നോർത്ത് മണ്ഡലം സെക്രട്ടറി   ടി കെ ബാലകൃഷണൻ  സ്വാഗതവും 121 ബൂത്ത് പ്രസിഡൻറ്  കെവി റീജ  അധ്യക്ഷതയും വഹിച്ച യോഗത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡണ്ട് രജീഷ് വെങ്ങളത്ത് കണ്ടി സമര പരിപാടി ഉദ്ഘാടനം ചെയ്തു.

സൗത്ത് മണ്ഡലം പ്രസിഡണ്ട്  അരുൺ മണമൽ മുഖ്യപ്രഭാഷണം നടത്തി തുടർന്ന് യോഗത്തിൽ ഇന്ത്യൻ നാഷണൽ ദളിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് വീ ടി സുരേന്ദ്രൻ , യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡണ്ട് തൻഹീർ കൊല്ലം, യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നോർത്ത് മണ്ഡലം പ്രസിഡണ്ട് എംപി  ഷംനാസ് എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിനും കലമുടക്കിൽ സമരത്തിലും രമേഷ് ഗോപാൽ , കെ ഭാസ്കരൻ , സജീവൻ ചിത്രാലയം, മുരളി പാറാട്ട്, കലേഷ്, മിഥുൻ, ബൈജു പെരുവട്ടൂർ, ശ്രീജ സജീവൻ , സുരേഷ് തുമ്പക്കണ്ടി, സൂര്യസജീവൻ, സൈലേഷ് പെരുവട്ടൂർ രാഖി ഷാജി, കവിത ,റോഷന,ശ്രീജു  , ഗണേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.  ചടങ്ങിന് 12 രണ്ടാം ബൂത്ത് പ്രസിഡൻറ് ഖാദർ നന്ദി പ്രകാശിപ്പിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe