നന്തി ബസാർ: സി.കെ.ജി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൃഷി കൂട്ടം സംഘടിപ്പിച്ച അത്തം മുതൽ ഉത്രാടം വരെയുള്ള ഓണചന്ത മുടാടി വിമംഗലത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ എം.കെ.മോഹനൻ അദ്ധ്യക്ഷനായി. ആദ്യ വിൽപന ബ്ലോക്ക് മെമ്പർ സുഹറഖാദർ അമ്പാടി ബാലന് നൽകി ഉദ്ഘാടനം ചെയ്തു.ബാലൻ അമ്പാടി ,സുഹറഖാദർ ,റജുല കബീർ, വത്സരാജ് എന്നിവര്‍ സംസാരിച്ചു. ശശി എസ് നായർ സ്വാഗതവും കെ.ടി.വത്സൻ നന്ദിയും പറഞ്ഞു.