സെൻലൈഫ് ആശ്രമം ചേമഞ്ചേരിയിൽ ‘സ്വാസ്ഥ്യം സുന്ദരം’ സംഘടിപ്പിച്ചു

news image
Jan 4, 2023, 1:07 pm GMT+0000 payyolionline.in

ചേമഞ്ചേരി: സെൻലൈഫ് ആശ്രമം പുതു വത്സരദിനത്തിൽ ചേമഞ്ചേരി കാപ്പാട് കടപ്പുറത്ത് സംഘടിപ്പിച്ച സ്വാസ്ഥ്യം സുന്ദരം ( സൂര്യ നമസ്കാരം) പരിപാടി പന്തലായനി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബുരാജ് ഉത്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ മികച്ച ജൈവ കർഷകനുള്ള വസുധ മിത്ര അവാർഡ്‌ കെ പ്രദീപന് സമർപ്പിച്ചു.

ചടങ്ങിൽ യോഗ ടിടിസി വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.   ദിയ ദാസ്,  മിൻ്റ മനോജ് എന്നിവർ അവതരിപ്പിച്ച കുച്ചുപ്പുടി നൃത്തവും സൂഫി ധ്യാന വെർളിംഗ് പ്രദർശനവും അരങ്ങേറി.   കെ വി ദീപ അധ്യക്ഷത വഹിച്ച യോഗത്തിൽ എസ് പ്രസീത, വി കൃഷ്ണകുമാർ, രാജു കുന്നുമ്മൽ, ഇമ്പിച്ചി മമ്മു, വത്സല പുല്ല്യേത്ത് എന്നിവർ സംസാരിച്ചു. ഇരുന്നൂറോളം സാധകരാണ് സൂര്യനമസ്കാരം അവതരപ്പിക്കാനെത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe