വ്രതശുദ്ധിയുടെ ദിനരാത്രങ്ങൾക്ക് ശേഷം ഇസ്ലാം മത വിശ്വാസികൾക്ക് ഇന്ന് ചെറിയ പെരുന്നാൾ. കുടുംബാംഗങ്ങളും സുഹൃത്തുക്കളും എല്ലാവരും ഒത്തുചേരുന്ന സവിശേഷ ദിനമാണിത്. മധുരങ്ങൾ പങ്കുവച്ചും, രുചികരമായ ഭക്ഷണ വിരുന്നൊരുക്കിയും ഈ ദിവസം കൊണ്ടാടുന്നു. ഒന്നിച്ചുകൂടി ബന്ധങ്ങൾ പുതുക്കിയും പുതുവസ്ത്രങ്ങളണിഞ്ഞും രുചി വിളമ്പിയും ആഘോഷിക്കുകയാണ് വിശ്വാസികൾ. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഈദ്ഗാഹുകൾ നടന്നു. പയ്യോളി ഓൺലൈനിന്റെ എല്ലാ വായനക്കാര്‍ക്കും ഈദ് ആശംസകൾ!