സ്വാതന്ത്ര്യ ദിനം: പെരുമാള്‍പുരം വാക്കേജ്സ് ക്ലബ് സര്‍ക്കാര്‍ ജോലി ലഭിച്ചവരെ ആദരിച്ചു

news image
Aug 15, 2023, 2:22 pm GMT+0000 payyolionline.in

പയ്യോളി: വാക്കേഴ്സ് ക്ലബ്ബിന്റെയും ജെസിഐ പുതിയ നിരത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. കായിക പരിശീലകന്‍ പി. അജിത് കുമാർ പതാക ഉയർത്തി. കെ. അജയ് ബിന്ദു സ്വാഗതം പറഞ്ഞു. പി. അജിത് കുമാർ ചടങ്ങിൽ അധ്യക്ഷം വഹിച്ചു. ശ്രീനേഷ് എം ടി,  ഇ കെ. അരവിന്ദൻ, പി കെ. പ്രേമൻ , എം ടി. രാജേഷ് , എം വി ഷാജി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സിജിലേഷ് നന്ദി പറഞ്ഞു.

സര്‍ക്കാര്‍ ജോലി ലഭിച്ച വോക്കേഴ്സ് ക്ലബ്ബ് അംഗങ്ങളായ 14 പേരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. പോലീസ്, ഫയര്‍ഫോഴ്സ്, എക്സൈസ് എന്നീ സേനാ വിഭാഗങ്ങളില്‍ കായിക ക്ഷമതാ പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് വാക്കേഴ്സ് ക്ലബ്ബിന്റെ  നേതൃത്വത്തില്‍  പരിശീലനം നല്കിയിരുന്നു. ട്രെയിനര്‍ അജിത്ത് കുമാറാണ് പരിശീലകന്‍. ഇദ്ദേഹത്തെ ഇ.കെ. അരവിന്ദൻ മാസ്റ്റര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. കഴിഞ്ഞ തവണ ഇവിടെ പരിശീലനം നേടിയ പത്തിലേറെപേര്‍ക്ക് വിവിധ സേനാ വിഭാഗങ്ങളില്‍ ജോലി ലഭിച്ചിട്ടുണ്ട്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe