കൊയിലാണ്ടി: ചെന്നൈയിൽ നടന്ന സൗത്ത് ഇന്ത്യൻ ഇൻ്റർ യൂണിവേഴ്സിറ്റി മത്സരത്തിൽ ചമയവിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി കൊയിലാണ്ടി സ്വദേശി ഗോപീകൃഷ്ണൻ. തെയ്യം തിറ ചമയവിഭാഗത്തിൽ രണ്ടാം സ്ഥാനവും, പ്രത്യേക പുരസ്കാരവുമാണ് ഗോപീകൃഷ്ണൻ കരസ്ഥമാക്കിയത്.
കോയമ്പത്തൂർ എട്ടിമട അഗ്രികൾച്ചർ കോളെജിൽ ബി.എസ്.സി. വിദ്യാർത്ഥിയാണ്. ദൽഹിയിൽ നടക്കുന്ന ഇന്റെർ നാഷണൽ മൽസരത്തിലും പങ്കെടുക്കാൻ ഗോപീകൃഷ്ണൻ യോഗ്യത നേടി. പെരുവട്ടൂർ ഐൻഎ രാമു റോഡിൽ കൃഷ്ണ ദീപത്തിൽ താമസിക്കുന്ന . കൊരയങ്ങാട് ടി.പി. പ്രദീപന്റെയും ദീപയുടെയും മകനാണ്.