സൗഹൃദത്തിൻ്റെ പാരമ്പര്യം നൂറ്റാണ്ടുകൾക്ക് മുമ്പ് രൂപപ്പെട്ടത്: കൊയ്യോട് ഉമ്മർ മുസ്ലിയാർ

news image
Feb 10, 2024, 2:22 pm GMT+0000 payyolionline.in

 

പയ്യോളി: അഞ്ച് നൂറ്റാണ്ടപ്പുറത്ത് അധിനിവേശത്തോട് ചെറുത്ത് നിൽക്കാൻ സാമൂതിരിയുടേയും കുഞ്ഞാലിമരക്കാർ മാരുടേയും നേതൃത്വത്തിൽ നമ്മുടെ നാട് സന്നദ്ധമായ കാലത്ത് തന്നെ സൗഹൃദത്തിൻ്റേയും പാരസ്പര്യത്തിൻ്റേയും അടിത്തറ രൂപപ്പെട്ടിട്ടുണ്ടെന്നും നാം നമ്മുടെ രാജ്യത്തിന് അഭിമാനിക്കുന്ന മതേതരത്വത്തിൻ്റെ റോൾ മോഡൽ അക്കാലത്ത് തന്നെ രൂപപ്പെട്ടതാണെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ട്രഷറർ ശൈഖുനാ കൊയ്യോട് ഉമ്മർ മുസ്ലിയാർ പറഞ്ഞു.

എസ്.െവെ.എസ് കോഴിക്കോട് ജില്ലാ ഹിസ്റ്ററി കോൺഫ്രൻസ് ഇരിങ്ങൽ കോട്ടക്കൽ കുഞ്ഞാലി മരക്കാർ നഗറിൽ കൊയ്യോട് ഉമ്മർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു.

ശൈഖ് സൈനുദ്ധീൻ മഖ്ദൂമും (റ),ഖാസി മുഹമ്മദ് (റ) ഉം രൂപപ്പെടുത്തിയ ചെറുത്ത് നിൽപ്പും പാരസ്പര്യവുമാണ് ഒരു ജനതയെ അധിനിവേശത്തിൽ നിന്ന് രക്ഷപ്പെടാനും സാമൂതിരി കുഞ്ഞാലി മരക്കാർ മാർക്ക് ഭരണവും സമരവും നടത്താൻ പ്രചോദനം നൽകാനും സാധിച്ചത്. മഖ്ദൂമി പാരമ്പര്യ സരണിയാവട്ടെ സുന്നീ ആദർശത്തിൻ്റെ കൃത്യമായ ആശയധാരയായിരുന്നു എന്നും ചേർത്ത് വായിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
സുന്നി യുവജന സംഘം കോഴിക്കോട് ജില്ലാ കമ്മറ്റി “പാരസ്പര്യത്തിൻ്റെ മലയാളികം, ചെറുത്ത് നിൽപ്പിൻ്റെ പൂർവ്വികം ” എന്ന പ്രമേയത്തിൽ നടത്തുന്ന ഹിസ്റ്ററി കാമ്പയിൻ്റെ സമാപനമായി ഇരിങ്ങൽ കോട്ടക്കൽ കുഞ്ഞാലി മരക്കാർ നഗറിൽ നടത്തിയ ഹിസ്റ്ററി കോൺഫ്രൻസ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ വൈസ്. പ്രസിഡൻ്റ് സയ്യിദ് അലി ബാ അലവി തങ്ങൾ പാലേരി അധ്യക്ഷത വഹിച്ചു. അബ്ദുസമദ് പൂക്കോട്ടൂർ, നാസർ ഫൈസി കൂടത്തായി,ശുഐബുൽ ഹൈതമി, എൻ.കെ.രമേഷ്, പി.എൻ.അനിൽ കുമാർ പ്രഭാഷണം നടത്തി.സമസ്ത ബാംഗ്ലൂർ സമ്മേളനത്തിൻ്റെ മുഖ്യ സംഘാടകൻ സ്വദഖത്തുല്ല ഇരിങ്ങൽ കോട്ടക്കലിനും ചരിത്ര മ്യൂസിയം ആർ.പി. രമേഷ് എൻ.കെ ക്കും എസ്.വൈ.എസ് ഉപഹാരം കൊയ്യോട് ഉമ്മർ മുസ്ലിയാർ സമർപ്പിച്ചു. മലയമ്മ അബൂബക്കർ ഫൈസി,സി.കെ.വി.യൂസുഫ്, സലാം ഫൈസി മുക്കം, പി.ഹസൈനാർ ഫൈസി, മുഹമ്മദ് പടിഞ്ഞാറത്തറ, ഇ.ടി. അബ്ദുൽ അസീസ് ദാരിമി, വി.കെ.അബ്ദുറഹിമാൻ, അബ്ദുൽ ഖാദർ കൊളത്തറ, അബ്ദുറഹിമാൻ ഹൈതമി, യഹ് യ വെള്ളയിൽ, അഷ്റഫ് കോട്ടക്കൽ, അൻസാർ കൊല്ലം, ഹമീദ് ഹാജി മരദൂർ,മൂസ ഹാജി കുട്ടോത്ത്, കരീം കോട്ടക്കൽ സംബന്ധിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe