സർവീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഇ കെ ഗോവിന്ദൻ നായരെ ആദരിച്ചു

news image
Aug 2, 2023, 11:09 am GMT+0000 payyolionline.in

 കൊയിലാണ്ടി:  സാമൂഹ്യ സാംസ്കാരിക പൊതുമണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച കേരള സർവീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് വൈസ് പ്രസിഡണ്ട്, സാംസ്കാരിക സമിതി കൺവീനറുമായ ഇ കെ ഗോവിന്ദൻ നായരെ  കെ എസ് എസ് പി യു പന്തലായിനി ബ്ലോക്ക് കമ്മിറ്റി ആദരിച്ചു.

 

ഇ കെ ഗോവിന്ദൻ മാസ്റ്റർക്ക് കെ എസ് എസ് പി യു സംസ്ഥാന സെക്രട്ടറി ടിവി ഗിരിജയും എൻ കെ കെ മാരാറും സഹപ്രവർത്തകരും ചേർന്ന് ആദരപത്രം സമർപ്പിക്കുന്നു

 

 

കേളപ്പജിയോടൊപ്പം ഉള്ള സർവോദയ പ്രവർത്തനം, മികച്ച അധ്യാപകൻ, പ്രധാന അധ്യാപകൻ, കാളിദാസ കലാ കേന്ദ്രം, നാടകരംഗം, സൈമ ലൈബ്രറി സീനിയർ സിറ്റിസൺസ് ഫോറം സാക്ഷരതാ പ്രവർത്തനം, പാലിയേറ്റീവ് രംഗം തുടങ്ങിയ മേഖലകളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് അദ്ദേഹത്തിന് കീർത്തി മുദ്രകളും പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

കെ എസ് എസ് പി യു പന്തലായി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ആദരവ് സംസ്ഥാന സെക്രട്ടറി ടി വി ഗിരിജ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എൻ കെ മാറാർ അധ്യക്ഷതവഹിച്ചു. പൊന്നാടയും ആദരപത്രവും മെമെന്റോയും കൈമാറി. ടി സുന്ദരൻ മാസ്റ്റർ, ഈ ഗംഗാധരൻ നായർ, ചേനോത്ത് ഭാസ്കരൻ, കെ ബാലകൃഷ്ണൻ കിടാവ്, വി പി ഭാസ്കരൻ മാസ്റ്റർ, എ ഹരിദാസ്, പി ബാലഗോപാൽ, ടി വേണുഗോപാൽ, പി എൻ ശാന്തമ്മ ടീച്ചർ വിഎം ലീല ടീച്ചർ, വി പി ബാലകൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe